LiveTV

Live

Kerala

ബസില്‍ മാല മോഷണം; തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്

ബസില്‍ മാല മോഷണം; തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

കൊല്ലം അഞ്ചലിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തരെ പൊലീസുകാർ കയ്യേറ്റം ചെയ്തു.

അഞ്ചൽ മണലിൽ സ്വദേശിനിയായ മാലതിയുടെ സ്വർണമാലയാണ് ബസ് യാത്രയ്ക്കിടെ തമിഴ്നാട് സ്വദേശിനികൾ കവർന്നത്. മാല നഷ്ടപ്പെട്ട വിവരം ബസ് കണ്ടക്ടറെ അറിയിച്ച മാലതി മണിലിൽ ഇറങ്ങി. ബസിലുണ്ടായിരുന്ന രണ്ട് തമിഴ് യുവതികളിൽ സംശയം തോന്നി. പരിശോധന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവർ മാല തിരിച്ചു നൽകി. തുടർന്ന് ഇരുവരേയും അഞ്ചൽ പൊലീസിനു കൈമാറുകയായിരുന്നു.

സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ മോഷ്ടാക്കളിലൊരാൾ കുഴഞ്ഞുവീണത് നാടകീയ രംഗങ്ങൾ‌ സൃഷ്ടിച്ചു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ പൊലീസുകാർ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനു, ലക്ഷ്മി എന്നിവരാണ് അറസ്റ്റിയാത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.