LiveTV

Live

Kerala

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുവാവ് പൊലീസിൽ പരാതി നല്‍കി

ബി.ജെ.പി കേരള എന്ന ഫേസ്ബുക്ക് പേജിലാണ് പ്രചാരണം

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുവാവ് പൊലീസിൽ പരാതി നല്‍കി

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നതായി പരാതി. ബി.ജെ.പി കേരള എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോകളും വീഡിയോകളും പത്തനംതിട്ട സ്വദേശിയായ അൻസാരി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. ഇതിന് ശേഷമാണ് സി.പി.എം പ്രവർത്തകനായ അൻസാരിക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങിയത്.

തന്നെ നേരത്തെ കള്ളക്കേസിൽ കുടുക്കാൻ സംഘപരിവാർ പ്രവർത്തകർ ശ്രമിച്ചിരുന്നതായും അൻസാരി പറയുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ആരോപണത്തിനെതിരെ ഇയാൾ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആറൻമുള പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ അന്വേഷണവും ഇതുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.