LiveTV

Live

Kerala

കൊച്ചി നടക്കാവ് വെടിക്കെട്ട് അപകടം; സുരക്ഷാ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട്

നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവും പരിഗണിച്ചില്ല

കൊച്ചി നടക്കാവ് വെടിക്കെട്ട് അപകടം; സുരക്ഷാ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട്

കൊച്ചി നടക്കാവ് വെടിക്കെട്ട് അപകടത്തില്‍ സുരക്ഷാ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട്. നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവും പരിഗണിച്ചില്ല. ജനങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പടക്കത്തിന് തീകൊളുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഹൈക്കോടിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കോടിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ക്ഷേത്ര സമിതി അറിയിച്ചു. ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിച്ചറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

എ.ഡി.എമ്മിനോട്‌ ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ ഹൈക്കോടതിയാണ്‌ ആവശ്യപ്പെട്ടത്‌. കലക്ടര്‍ ഈ വെടിക്കെട്ടുമായി ബന്ധപ്പെട്ട അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി വാങ്ങിയാണ്‌ ക്ഷേത്രകമ്മിറ്റി വെടിക്കെട്ട്‌ നടത്തിയത്‌. 17 പേര്‍ക്ക്‌ പരിക്കേറ്റ അപകടം കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവിച്ചത്. അതിനെത്തുടര്‍ന്നാണ്‌ ഹൈക്കോടതി എ.ഡി.എമ്മിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌.