LiveTV

Live

Kerala

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നതിൽ കാലതാമസം; കലക്ട്രേറ്റിന് മുന്നില്‍ ആദിവാസികളുടെ നിരാഹാര സമരം

ആദിവാസികൾ പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ 24 മണിക്കൂർ നിരാഹാരസമരം നടത്തി

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നതിൽ കാലതാമസം; കലക്ട്രേറ്റിന് മുന്നില്‍ ആദിവാസികളുടെ നിരാഹാര സമരം

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നു എന്ന് ആരോപിച്ച് ആദിവാസികൾ പാലക്കാട് കലക്ടറേറ്റിന് മുന്നിൽ 24 മണിക്കൂർ നിരാഹാരസമരം നടത്തി. ട്രൈബൽ ഫണ്ടുകൾ കൃത്യമായി അർഹരിലേക്ക് ഉദ്യോഗസ്ഥർ എത്തിക്കുന്നില്ല എന്നും സമരക്കാർ ആരോപിച്ചു.

മലമ്പുഴ, പുതുശ്ശേരി, അകത്തേത്തറ, വടകരപ്പതി, കിഴക്കഞ്ചേരി എരുത്തേമ്പതി തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിലെ ഭൂരഹിതരായ ഗോത്ര വിഭഗക്കാർ ഭൂമി പതിച്ച് നൽകണമെന്ന് കാലങ്ങളായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിരാഹാരസമരം നടത്തിയത്.

വിവിധ യോഗങ്ങളിൽ ഭൂമി പതിച്ച് നൽകാമെന്ന് തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥരുടെയും സർക്കാറിന്റെയും അലംഭാവം മൂലമാണ് താങ്കൾക്ക് ഇനിയും ഭൂമി ലഭിക്കാത്തതെന്ന് ആദിവാസികളുടെ പരാതി. കൂടാതെ ട്രൈബൽ ഫണ്ട് ഊരുകൂട്ടം ചേരാതെ പഞ്ചായത്ത് നേരിട്ട് ഉപയോഗിക്കുന്നതിനാൽ അർഹതപ്പെട്ടവർക്ക് ആർക്കുംതന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കിടക്കാനാണ് സമിതിയുടെ തീരുമാനം.