LiveTV

Live

Kerala

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്

സംസ്ഥാന ഭാരവാഹികളുടെ നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടി ഇന്നലെ പ്രധാന ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ആരും പത്രിക നല്‍കിയില്ല

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്. സംസ്ഥാന ഭാരവാഹികളുടെ നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടി ഇന്നലെ പ്രധാന ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ആരും പത്രിക നല്‍കിയില്ല. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചാണ് പുതിയ തര്‍ക്കമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഷെഡ്യൂള‍് തെറ്റുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്. ഫെബ്രുവരി 1,2 തീയതികളാണ് സംസ്ഥാന പ്രസിഡന്‍റ് ജനറല്‍ സെക്രട്രറി ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശം നല്‍കേണ്ടത്. എന്നാല്‍ രണ്ടാ തീയതി രാത്രിയും സംസ്ഥാനത്തെ എ.ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളായി ആരും നാമനിര്‍ദേശം നല്‍കിയില്ല.

ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചും മറ്റും സമവായമാകാത്ത സാഹചര്യത്തിലാണ് നാമനിര്‍ദേശം നല്‍കേണ്ടെന്ന നിര്‍ദേശം പ്രധാന ഗ്രൂപ്പുകള്‍ നല്‍കിയെന്നാണ് സൂചന. ഗ്രൂപ്പുകള്‍ക്ക് പുറത്തുള്ള ആരെങ്കിലും നാമനിര്‍ദേശം നല്‍കിയോ എന്നതില്‍ വ്യക്തതയില്ല. പ്രധാനമായും ജനറല്‍ സെക്രട്ടറി, സെക്രട്ടറി പദവികളുടെ എണ്ണം സംബന്ധിച്ചാണ് തര്‍ക്കമെന്നാണ് സൂചന. 11 ജനറല്‍ സെക്രട്ടറി 14 സെക്രട്ടറി എന്നതാണ് കേന്ദ്ര മാനദണ്ഡം. എന്നാല്‍ 18 സെക്രട്ടറിയും 30 വരെ സെക്രട്ടറിയും വേണം എന്നതാണ് സംസ്ഥാനത്ത ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. നാമനിര്‍ദേശം സമര്‍പ്പിച്ച ശേഷം എണ്ണം സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം പറയുന്നത്.

ധാരണയായ ശേഷം നാമനിര്‍ദേശം സമര്‍പ്പിക്കാമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇതിനിടെ ഗ്രൂപ്പ് നേതാക്കളുടെ നിര്‍ദേശപ്രകാരം കേന്ദ്രം പ്രസിദ്ധീകരിച്ച മത്സരിക്കാന്‍ യോഗ്യരായവരുടെ പട്ടിക സംബന്ധിച്ചും പരാതിയുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട മണ്ഡലം പ്രസിഡന്‍റുമാര്‍ വരെ അര്‍ഹതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നാണ് പരാതി. ധാരണയാകാത്ത സാഹചര്യത്തിലാണ് ഇത്തവണയും പ്രഖ്യാപിച്ച സമയപ്രകാരം തെരഞ്ഞെടുപ്പ് നടക്കാന് സാധ്യതയില്ല. ഡിസംബര്‍ പകുതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.