LiveTV

Live

Kerala

ആര്‍.എസ്.എസിനെതിരെ ഫ്ലക്സ്; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഷമീര്‍, സിയാദ് എന്നിവരാണ് അറസ്റ്റിലായത്

ആര്‍.എസ്.എസിനെതിരെ ഫ്ലക്സ്; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍.എസ്.എസിനെതിരെ ഫ്ലക്സ് ബോര്‍ഡ് വെച്ച രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി ബാലരാമപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷമീര്‍, സിയാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നെയ്യാറ്റിന്‍കര പൊലീസ് റിമാന്‍റ് ചെയ്തു.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പൌരത്വ ഭേദഗതിനിയമ വിശദീകരണ യോഗം നടന്നിരുന്നു. അന്ന് നാട്ടുകാര്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. അതിന്‍റെ ഭാഗമായി എസ്.ഡി.പി.ഐയുടെ രണ്ട് പ്രവര്‍ത്തകര്‍ ‘ഗുജറാത്ത് ഓര്‍യുണ്ട്, ഷൂ നക്കരുത്’ എന്ന് ആര്‍.എസ്.എസിനെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അതിന്‍റെ പേരിലാണ് സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.