LiveTV

Live

Kerala

സര്‍ഫാസി നിയമത്തില്‍ കുടുങ്ങി കിടപ്പാടം നഷ്ടമായി;  ഹംസ കോയയും കുടുംബവും ദുരിതത്തില്‍

ലോണെടുത്ത തുകയേക്കാള്‍ ഇരട്ടിതുക അടയ്ക്കേണ്ടി വന്നതോടെയാണ് ജീവിതം ദുരിതത്തിലായത്.

സര്‍ഫാസി നിയമത്തില്‍ കുടുങ്ങി കിടപ്പാടം നഷ്ടമായി;   ഹംസ കോയയും കുടുംബവും ദുരിതത്തില്‍

സര്‍ഫാസി നിയമത്തില്‍ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ് എറണാകുളം മട്ടാഞ്ചേരി സ്വദേശി ഹംസ കോയ. ലോണെടുത്ത തുകയേക്കാള്‍ ഇരട്ടിതുക അടയ്ക്കേണ്ടി വന്നതോടെയാണ് ജീവിതം ദുരിതത്തിലായത്.

മീന്‍ ബിസിനസ് തുടങ്ങാനാണ് ഹംസ കോയ മട്ടാഞ്ചേരി മഹാജനിക് കോര്‍പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും 20 ലക്ഷം രൂപ ലോണെടുത്തത്. ബിസിനസ് പൊളിഞ്ഞതോടെ തിരിച്ചടവും മുടങ്ങി.

സര്‍ഫാസി വിരുദ്ധ സമരങ്ങള്‍ കൊണ്ട് ശ്രദ്ധയമായ എറണാകുളം ജില്ലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തെരുവില്‍ അലയുകയാണ് ഹംസകോയയും കുടുംബവും.