LiveTV

Live

Kerala

ഊരാളുങ്കൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ

നേരത്തെ പൊലീസിലെ ചില സേവനങ്ങൾ ഊരാളുങ്കലിന് നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങൾ വന്നത്.

ഊരാളുങ്കൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ

ഊരാളുങ്കൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്ക് ഏതെങ്കിലും സർക്കാർ സ്ഥലമോ സ്ഥാപനങ്ങളോ സേവനങ്ങളോ ഏൽപ്പിച്ചത് സംബന്ധിച്ച് വിശദാംശം തേടിയാണ് പി.കെ അബ്ദുറബ്ബ് ചോദ്യം ഉന്നയിച്ചത്. ഊരാളുങ്കലിന് സേവനങ്ങൾ ഏൽപ്പിച്ചത് സംബന്ധിച്ച ഉത്തരവുകൾ ഉണ്ടെങ്കിൽ അത് നൽകണമെന്നും ഇനി ഏതെങ്കിലും സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങളും നൽകണമെന്നാണ് ചോദിച്ചിരിക്കുന്നത്. എന്നാൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് നൽകിയത്. നേരത്തെ പൊലീസിലെ ചില സേവനങ്ങൾ ഊരാളുങ്കലിന് നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഈ ചോദ്യങ്ങൾ വന്നത്.

ഊരാളുങ്കൽ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ