LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്: എസ്.ഡി.പി.ഐയെ മറയാക്കി പ്രതിപക്ഷ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ശ്രമം

പല സ്ഥലങ്ങളിലും എസ്.ഡി.പിഐക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രശ്നമുണ്ടാകുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ചർച്ച വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസ്: എസ്.ഡി.പി.ഐയെ മറയാക്കി പ്രതിപക്ഷ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ശ്രമം

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശത്തെ എസ്.ഡി.പി.ഐയെ മറയാക്കി മറികടക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം. അങ്കമാലി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമാധാനപരമായ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് റോജി എം ജോൺ എം.എൽ.എയുടെ വിമർശനത്തിന് മറുപടി പറഞ്ഞപ്പോഴാണ് എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പല സ്ഥലങ്ങളിലും എസ്.ഡി.പിഐക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രശ്നമുണ്ടാകുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ചർച്ച വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഈ സമയത്താണ് എസ്.ഡി.പി.ഐയെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളുന്നതെന്തിനെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ വെട്ടിലാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത്.

എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. യു.പിയിലെ നടപടി കേരളത്തില്‍ ആവര്‍ത്തിക്കരുത്. അമിത് ഷായുടെ നിലപാടല്ല കേരളത്തില്‍ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.