LiveTV

Live

Kerala

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ഥിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ കാസർകോട് ജില്ലയിലെ വിദ്യാർത്ഥിക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നായി.

ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാര്‍ഥിക്കാണ് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നേരത്തെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. വുഹാനിൽ നിന്ന് തിരിച്ചെത്തിയ തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ വീണ്ടും കണ്ടെത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.