LiveTV

Live

Kerala

കാട്ടാക്കട കൊലപാതകം; പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം നെടുമങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കുന്നുണ്ട്,പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

കാട്ടാക്കട കൊലപാതകം; പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കാട്ടാക്കട ജെ.സി.ബി കൊലപാതകക്കേസില്‍ അന്വേഷണം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം നെടുമങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മണ്ണുമാഫിയക്ക് വേണ്ടി പൊലീസ് ഏജൻസി പണി എടുക്കുകയാണെന്ന് എം. വിന്‍സന്‍റ് എം.എല്‍.എ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

ജനവരി 24 ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിക്കുകയായിരുന്നുനു. നേരത്തെ വനംവകുപ്പ് മണ്ണെടുത്തിരുന്നതിനാൽ അവരായിരിക്കും എന്നാണ് വീട്ടുകാർ ആദ്യം ധരിച്ചത്.

സംഗീതിന്റ ഭാര്യ സംഗീത ഫോണിൽ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.