LiveTV

Live

Kerala

കൂടത്തായ് കൊലപാതക പരമ്പരയില്‍ ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു

മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണ് മാത്യു മഞ്ചാടിയിലിനെ ജോളി കൊന്നതെന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച നാലാമത്തെ കുറ്റ പത്രത്തില്‍ പറയുന്നു

കൂടത്തായ് കൊലപാതക പരമ്പരയില്‍ ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു

കൂടത്തായ് കൊലപാതക പരമ്പരയില്‍ ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു.കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രമാണ് സമർപ്പിച്ചത്. മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണ് മാത്യു മഞ്ചാടിയിലിനെ ജോളി കൊന്നതെന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപുത്രത്തില്‍ പറയുന്നു. ജോളിയുടെ ഇളയ മകന്‍റെ സാക്ഷിമൊഴിയാണ് കേസിലെ നിർണ്ണായക തെളിവ്.

മാത്യു മഞ്ചാടിയിലിന്‍റെ വീട്ടിലെത്തിയ ജോളി, ബാഗിൽ കരുതിയിരുന്ന സയനൈഡ് ചേർത്ത മദ്യം മാത്യുവിന് നൽകുകയായിരുന്നു. പൊന്നാമറ്റം വീട്ടിൽ തിരിച്ചെത്തിയ ജോളി മരണം ഉറപ്പിക്കുന്നതിനായി ഇളയ മകനെയും കൂട്ടി വീണ്ടും മാത്യുവിന്‍റെ വീട്ടിലെത്തി. ചർദിച്ച് അവശനായ മാത്യു വെള്ളം ആവശ്യപ്പെട്ടപ്പോൾ വീണ്ടും കുടിവെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നു.

വെള്ളത്തിൽ സയനൈഡ് കൊടുക്കുന്നതിന് മുമ്പ് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ അമ്മ പറഞ്ഞിരുന്നുവെന്ന ഇളയ മകന്‍റെ മൊഴിയാണ് കേസില്‍ നിർണ്ണായകമായത്. മാതുവിന്‍റേത് ഹൃദയാഘാതമാണെന്ന് വരുത്തി തീർക്കാൻ ജോളി ശ്രമം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് തോമസിന്‍റെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചതും ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു, സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.