LiveTV

Live

Kerala

കേരള ബജറ്റവതരണത്തില്‍ ഭരണഘടനാ തത്വങ്ങള്‍ ഇടം പിടിക്കുമെന്ന് സൂചന

ഭരണഘടനാ അവബോധം നല്‍കുന്നതിനായി പ്രത്യേക പ്രഖ്യാനങ്ങള്‍ ഉണ്ടാകാനും സാധ്യത

കേരള ബജറ്റവതരണത്തില്‍ ഭരണഘടനാ തത്വങ്ങള്‍ ഇടം പിടിക്കുമെന്ന് സൂചന

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ബജറ്റവതരണത്തില്‍ ഭരണഘടനാ തത്വങ്ങള്‍ ഇടം പിടിക്കുമെന്ന് സൂചന. ഭരണഘടനാ അവബോധം നല്‍കുന്നതിനായി പ്രത്യേക പ്രഖ്യാനങ്ങള്‍ ഉണ്ടാകാനും സാധ്യത. സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിര്‍ദേശവും ബജറ്റിലുണ്ടാകും. ബജറ്റിന്‍റെ രൂപ ഘടനയില്‍ തന്നെ ഭരണഘടന പ്രതിഫിലിക്കുമെന്നും സൂചന.

ഡോ. തോമസ് ഐസകിന്‍റെ ഓരോ ബജറ്റ് പ്രസംഗത്തിനും ഓരോ രൂപഘടനയായിരിക്കും. സാഹിത്യകാരന്മാരുടെ കൃതികളുടെ ഉള്ളടക്കം ഉദ്ധരിച്ചാണ് പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചത്. നവോത്ഥാനം ചര്‍ച്ചയായ കഴിഞ്ഞ വര്‍ഷം അയ്യങ്കാളി, ശ്രീനാരായണ ഗുരു എന്നിവരുടെ സംഭവാനകളെ എടുത്തു പറഞ്ഞാണ് ബജറ്റിന്‍റെ ഓരോ ഭാഗങ്ങളിലേക്കും ഐസക് കടന്നത്. ഭരണഘടന സംബന്ധിച്ച ഗൌരവമായ ചര്‍ച്ചകള്‍ ഉയര്‍ന്ന ഈ വര്‍ഷത്തെ ബജറ്റവതരണത്തില്‍ ഭരണഘടനയുടെ ഉള്ളടക്കം പ്രതിഫലിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബജറ്റ് പുസ്തകത്തിന്‍റം ചട്ട തന്നെ ഭരണഘടനയുടെ ചട്ടക്ക് സമാനമാകാനാണ് സാധ്യത. ഓരോ ഘട്ടത്തിലേക്ക് ബജറ്റ് കടക്കുമ്പോഴും ഭരണഘടനയുടെ പ്രധാന അനുച്ഛേദം ഉദ്ധരിച്ച് പ്രഖ്യാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭരണഘടനയെക്കുറിച്ച അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായ പദ്ധതികളും ബജറ്റിലിടം പിടിക്കും.

സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിര്‍ദേശം ബജറ്റിന്‍റെ ഭാഗമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എല്ലാ സ്കൂളിലും കോളജിലും ഭരണഘടനയുടെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നതിനും മറ്റും പ്രത്യേകം ഫണ്ട് മാറ്റിവെക്കാനും സാധ്യതയുണ്ട്. ഫെബ്രുവരി 7ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഭരണഘടന പ്രധാന പ്രതിപാദ്യവിഷയമായി വരുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 28 ദിവസം മറ്റുള്ളവരുമായി ഇട കലരാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ചൈനയിൽ നിന്നോ രോഗബാധിത കണ്ടെത്തിയ മറ്റു രാജ്യങ്ങളിൽ നിന്നോ എത്തിയവർ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവും ആരോഗ്യ നൽകുന്നു.