LiveTV

Live

Kerala

കൊച്ചിയില്‍ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തി

എളമക്കരയിലെ ജലാശയത്തിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്

കൊച്ചിയില്‍ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തി

കൊച്ചിയിൽ പൂർണ വളർച്ചയെത്താത്ത ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എളമക്കരയിലെ ജലാശയത്തിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. സംഭവത്തിൽ എളമക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഞ്ച് മാസം പ്രായമുള്ള പൂർണ വളർച്ചയെത്താത്ത ഭ്രൂണമാണ് പ്ലാസ്റ്റിക്ക് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. ഇന്ന് വൈകീട്ടോടെ പരിസരവാസികളായ കുട്ടികളാണ് ജലാശയത്തിന്‍റെ അരികിൽ പ്ലാസ്റ്റിക് ബക്കറ്റ് കണ്ടത്. ഉച്ചയ്ക്ക് ജലാശയത്തിന്‍റെ മധ്യഭാഗത്ത് ഇതേ ബക്കറ്റ് കുട്ടികൾ കണ്ടിരുന്നു. എടുത്തി നോക്കിയപ്പോൾ പാവയാണെന്നാണ് ആദ്യം കരുതിയത്.

സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കഴിഞ്ഞ മാസം 30ന് പൂര്‍ണവളർച്ച എത്താതിനെ തുടർന്ന് മരിച്ച ഭ്രൂണമാണെന്നാണ് പ്രഥമിക വിലയിരുത്തൽ. ഇങ്ങനെ ഉള്ള മൃതദേഹങ്ങൾ ആശുപത്രികളിൽ സംസ്കരിക്കുകയോ വീട്ടുകാർക്ക് കൊടുത്തയച്ചു അവർ സംസ്കരിക്കുകയോ ആണ് പതിവ്. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം കൂടുതൽ അന്വേഷണത്തിലോടെ മാത്രമേ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.