LiveTV

Live

Kerala

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു

ഇടുക്കി കരിക്കുന്നം വടമുറിയിൽ കുന്നപ്പള്ളിയിൽ ജെയിംസ് മാത്യു ആണ് മരിച്ചത്.

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു. ഇടുക്കി കരിക്കുന്നം വടമുറിയിൽ കുന്നപ്പള്ളിയിൽ ജെയിംസ് മാത്യു ആണ് മരിച്ചത്. വീടിന് സമീപത്തെ കൈത തോട്ടത്തിൽ പടർന്ന തീയണക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

തീ പടരുന്നതിനിടെ കൈത തോട്ടത്തിന് സമീപം കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജെയിംസ് മാത്യു തീയില്‍പെട്ടത്. നാട്ടുകാരെത്തി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.