LiveTV

Live

Kerala

കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

 കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയിലെ കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി.

ചൈനയിൽ നിന്നെത്തിയവരിൽ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്പിളുകളും 2 പുനപരിശോധന സാമ്പിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൊറോണ ആദ്യം സ്ഥിരീകരിച്ച തൃശ്ശൂർ ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസേ ലേഷൻ വാർഡുകളിലും 152 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് 2 സ്ത്രീകളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയിൽ 116 പേർ വീടുകളിലും 9 പേർ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലുണ്ട്.

മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. സംസ്ഥാനത്തുടനീളം ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.