LiveTV

Live

Kerala

ഇന്ത്യയിലെ ഒരാളെയും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ചേരമാൻ മസ്ജിദിൽ നിന്നും റാലി ആരംഭിക്കാൻ തുടങ്ങവെ ചന്ദ്രശേഖർ ആസാദ് മുൻ നിരയിലെത്തി

 ഇന്ത്യയിലെ ഒരാളെയും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ചന്ദ്രശേഖർ ആസാദ് കൊടുങ്ങല്ലൂരിലെത്തിയത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇരട്ടി ആവേശം പകർന്നു. ഇന്ത്യയിലെ ഒരാളെയും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും മരണം വരെ പോരാട്ടം തുടരുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ചേരമാൻ മസ്ജിദിൽ നിന്നും റാലി ആരംഭിക്കാൻ തുടങ്ങവെ ചന്ദ്രശേഖർ ആസാദ് മുൻ നിരയിലെത്തി. ഇത് പ്രതിഷേധക്കാരെ വലിയ ആവേശത്തിലാക്കി. അരീക്കൽ ബീച്ചിലെ പൊതുസമ്മേളന വേദിയിലും അസാദെത്തി. മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞതിന് ശേഷം ഭരണഘടനയുടെ ആ മുഖം ചൊല്ലി എല്ലാവരോടും ഏറ്റുചൊല്ലാൻ ആവശ്യപ്പെട്ടു.

മനുസ്മൃതി ഭരണഘടനയല്ലാത്തിടത്തോളം ഭരണഘടന വായിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദ് പ്രസംഗത്തിലുടനീളം സമരങ്ങൾ ശക്തമാക്കണമെന്നാഹ്വാനം ചെയ്തു.