LiveTV

Live

Kerala

സ്ത്രീകളുടെയും കുട്ടികളുടെയും പാളയത്തെ സി.എ.എ വിരുദ്ധ സമരം പൊലീസ് ഒഴിപ്പിച്ചു

സമരക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റി.

സ്ത്രീകളുടെയും കുട്ടികളുടെയും പാളയത്തെ  സി.എ.എ വിരുദ്ധ സമരം പൊലീസ് ഒഴിപ്പിച്ചു

തിരുവനന്തപുരം പാളയത്ത് സ്ത്രീകളും കുട്ടികളും നടത്തുന്ന സി.എ.എ വിരുദ്ധ സമരം പൊലീസ് ഒഴിപ്പിച്ചു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സമരക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റി.

വൈകുന്നേരം 5 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് ഷഹീൻബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ആരംഭിച്ചു. എന്നാൽ സമര സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത കടയുടമ പൊലീസിന് പരാതി നൽകി. തുടർന്ന് സമരക്കാരുടെ മൈക്ക് പിടിച്ചെടുത്ത പൊലീസ് സമര സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു. സമരം തുടർന്നെങ്കിലും പൊലീസ് നിലപാടിലുറച്ചു.

പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയവര്‍ ഷഹീൻ ബാഗ് മാതൃകയിൽ സമരമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. പൊലീസ് ഇടപെടലിന് സമരത്തെ തളർത്താനാവില്ലെന്ന് പ്രഖ്യാപിച്ച സമരത്തിന് പിന്തുണയേറുകയാണ്. സ്ത്രീകളും വിദ്യാർഥിനികളും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സമര നേതാക്കൾ ഇവിടേക്കെത്തുന്നുണ്ട്.