LiveTV

Live

Kerala

ശബരിമല വിഷയം പരിഗണിക്കാൻ വിശാല ബെഞ്ചിന് അധികാരമില്ല: അഭിഭാഷകര്‍ കോടതിയിൽ

വാദങ്ങൾ കേട്ടെങ്കിലും ഒന്‍പത് അംഗ വിശാല ബെഞ്ച് മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കി.

ശബരിമല വിഷയം പരിഗണിക്കാൻ വിശാല ബെഞ്ചിന് അധികാരമില്ല: അഭിഭാഷകര്‍ കോടതിയിൽ

ശബരിമല വിഷയം ഉൾപ്പടെ പരിഗണിക്കാൻ വിശാല ബെഞ്ചിന് അധികാരമില്ലെന്ന് നിയമ വിദഗ്ധരും അഭിഭാഷകരും സുപ്രീംകോടതിയിൽ. ഇക്കാര്യത്തിൽ ഫാലി എസ് നരിമാന്റെ വാദം ഒരു പരിഗണനാ വിഷയമായി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പറഞ്ഞു. ഏതൊക്കെ അഭിഭാഷകർക്ക് എത്ര സമയം അനുവദിക്കണം എന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനം എടുക്കും. അഭിഭാഷകരുടെ എതിർപ്പ് ഉണ്ടായിട്ടും വിശാല ബഞ്ചുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് കോടതി.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും അഞ്ചംഗ ബെഞ്ച് നേരത്തെ മറുപടി നൽകിയിട്ടുണ്ടെന്നും പുന:പരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിടാൻ ആകില്ലെന്നും മുതിർന്ന അഭിഭാഷകൻ ഫാലി എസ് എൻ നരിമാൻ വാദിച്ചു. ഈ വാദത്തെ കപിൽ സിബൽ, രാജീവ്‌ ധവാൻ തുടങ്ങിയ അഭിഭാഷകർ പിന്തുണച്ചു. ഇതോടെ നരിമാന്‍റെ വാദം ഒരു പരിഗണനാ വിഷയമായി നിശ്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാൽ ശബരിമല പൊതുതാത്പര്യമുള്ള വിഷയമാണെന്നും വിഷയം വിശാല ബെഞ്ചിന് വിടുന്നതിനെ പിന്തുണക്കുന്നുവെന്നും മുതിർന്ന അഭിഭാഷകൻ പരാശരൻ വ്യക്തമാക്കി. കോടതി എന്തുപറഞ്ഞാലും അത് രാജ്യത്തെ ആകെ ബാധിക്കും. മത വ്യവസ്ഥകളെയും രാജ്യത്തെ ആകെയും ബാധിക്കുന്നതാണ് വിഷയങ്ങൾ എന്ന് കപിൽ സിബൽ വാദിച്ചു. വാദങ്ങൾ കേട്ടെങ്കിലും ഒന്‍പത് അംഗ വിശാല ബെഞ്ച് മുന്നോട്ട് പോകുമെന്ന് കോടതി വ്യക്തമാക്കി.