LiveTV

Live

Kerala

മുക്കുപണ്ടം പണയംവെച്ച് അരക്കോടി രൂപ തട്ടിച്ചതായി പരാതി

കെ.എസ്.എഫ്.ഇയുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന്‍ ശാഖയിലാണ് സംഭവം, മാനേജരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മുക്കുപണ്ടം പണയംവെച്ച് അരക്കോടി രൂപ തട്ടിച്ചതായി പരാതി

കൊല്ലം കരുനാഗപ്പള്ളിയിൽ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് അരക്കോടിയോളം രൂപ തട്ടിച്ചു. കെ.എസ്.എഫ്.ഇയുടെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന്‍ ശാഖയിലാണ് സംഭവം. മാനേജരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശാഖയില്‍ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് സംബന്ധിച്ച സംശയമുയര്‍ന്നത്. പിന്നാലെ പണയ ഉരുപ്പടികള്‍ ബ്രാഞ്ച് മാനേജര്‍ മറ്റൊരു ജൂവലറിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 50ഓളം അപേക്ഷകൾ വഴി 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. മൈനാഗപ്പള്ളി സ്വദേശികളായ ദമ്പതികളുടെ പേരിലാണ് മുക്കുപണ്ടം വെച്ചിരിക്കുന്നത്. ബ്രാഞ്ചിലെ അപ്രൈസര്‍ തേവലക്കര സ്വദേശി ബിജുകുമാറിന്‍റെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ഇയാള്‍ ഒളിവിലാണ് തട്ടിപ്പിനായി ഉപയോഗിച്ച ഗോൾഡ് ലോൺ അപേക്ഷകൾ പ്രത്യേകം സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബ്രാഞ്ച് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.