LiveTV

Live

Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; തെളിവുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂവെന്ന് ലോക്നാഥ് ബെഹ്‍റ

എന്‍.ഐ.എ ഇതുവരെ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡി.ജി.പി. തെറ്റ് ചെയ്തിട്ടില്ലങ്കില്‍ കേസ് തള്ളുമെന്നും ഡി.ജി.പി അറിയിച്ചു

പന്തീരങ്കാവ് യു.എ.പി.എ കേസ്; തെളിവുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂവെന്ന് ലോക്നാഥ് ബെഹ്‍റ

പന്തീരങ്കാവ് യു.എ.പി.എ കേസിന്‍റെ കാര്യത്തില്‍ എന്‍.ഐ.എ ഒരു നിഗമനത്തിലെത്തിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. തെളിവുണ്ടങ്കില്‍ മാത്രമേ കേസ് നില്‍ക്കുകയുള്ളുവെന്നും ഇല്ലങ്കില്‍ തള്ളിക്കളയുമെന്നും ഡി.ജി.പി വ്യക്തമാക്കി. യു.എ.പി.എ കേസില്‍ കേരള പോലീസ് കണ്ടത്തിയ കുറ്റം എന്താണന്ന ചോദ്യത്തിന് ഡി.ജി.പി ക്യത്യമായ ഉത്തരം നല്‍കിയില്ല.

അലനും, താഹയും ചെയ്ത കുറ്റമെന്താണെന്ന ചോദ്യത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്‍കിയ ഉത്തരമാണിത്. അപ്പോള്‍ കേരളാ പോലീസ് കണ്ടെത്തിയ കുറ്റമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. അതിനും വ്യക്തമായ ഉത്തരം പറഞ്ഞില്ല. കേസ് എന്‍.ഐ.എ ഏറ്റെടുത്തതില്‍ സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.