LiveTV

Live

Kerala

മാരത്തോണിന്റെ പേരിൽ പണം വാങ്ങി മത്സരാർത്ഥികളെ കബളിപ്പിച്ചതായി പരാതി

സംഘാടകർക്കെതിരെ നൈജീരിയ സ്വദേശികളടക്കമുള്ളവർ നടക്കാവ് പൊലീസിനെ സമീപിച്ചു

മാരത്തോണിന്റെ പേരിൽ പണം വാങ്ങി മത്സരാർത്ഥികളെ കബളിപ്പിച്ചതായി പരാതി

മലബാർ മാരത്തോണിന്റെ പേരിൽ പണം വാങ്ങി മത്സരാർത്ഥികളെ കബളിപ്പിച്ചതായി പരാതി. സംഘാടകർക്കെതിരെ നൈജീരിയ സ്വദേശികളടക്കമുള്ളവർ നടക്കാവ് പൊലീസിനെ സമീപിച്ചു. മാരത്തോൺ നടത്താനുള്ള അനുമതി സംഘാടകർ എടുത്തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

520 രൂപ കൊടുത്താണ് 21 കിലോമീറ്റർ മാരത്തോണിന് മത്സരാർത്ഥികൾ രജിസ്ട്രർ ചെയ്തത്.പുലർച്ചെ മാരത്തോൺ തുടങ്ങുമെന്നുള്ളതിനാൽ ഭൂരിഭാഗം മത്സരാർത്ഥികളും ഇന്നലെ രാത്രി തന്നെ നഗരത്തിൽ എത്തിയിരുന്നു. രാവിലെ മത്സരം തുടങ്ങുന്ന സമയത്താണ് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാര്യം പങ്കെടുക്കാൻ എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്.

സംഘാടകരുടെ എണ്ണക്കുറവാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു.കൊറോണ വൈറസ് ഭീതിയുള്ളതിനാൽ വളണ്ടിയർമാരായി നിശ്ചയിച്ചവർ വരാതിരുന്നതാണ് അലങ്കോലപ്പെടാൻ കാരണമെന്നാണ് സംഘാടകരുടെ വിശദീകരണം. രജിസ്ട്രേഷൻ ഫീസടക്കം തിരിച്ച് നൽകാൻ തയ്യാറാണന്ന് പൊലീസിനെ നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്. പൊലീസ് അനുമതിയില്ലാതെയായിരുന്നു മാരത്തോൺ നടത്തിയത്.