LiveTV

Live

Kerala

ഒരാള്‍ക്ക് കൂടി കൊറോണ; പ്രാഥമിക പരിശോധനയിലെ നിഗമനം മാത്രമാണ് ലഭിച്ചത്, അന്തിമഫലം വൈകിട്ടെന്ന് ആരോഗ്യമന്ത്രി

കൊറോണ തടയുന്നതിന് ശ്രദ്ധേയമായ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

 ഒരാള്‍ക്ക് കൂടി കൊറോണ; പ്രാഥമിക പരിശോധനയിലെ നിഗമനം മാത്രമാണ് ലഭിച്ചത്, അന്തിമഫലം വൈകിട്ടെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചെന്നതിന്‍റെ പ്രാഥമിക പരിശോധനയിലെ നിഗമനം മാത്രമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ അന്തിമ പരിശോധനഫലം ലഭിക്കാനുണ്ട്. എന്നാല്‍ മാത്രമെ കൊറോണ ബാധയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
Also Read

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊറോണ തടയുന്നതിന് ശ്രദ്ധേയമായ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ ധാരാളം മലയാളി വിദ്യാര്‍ഥികളുണ്ട്. തിരിച്ചുവരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. തിരിച്ചുവരുന്നവര്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി കേള്‍ക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൃത്യമായി ജാഗ്രത പാലിക്കണം. ലക്ഷണങ്ങളുള്ളവര്‍ സര്‍ക്കാരുമായി സഹകരിക്കണം. കൊറോണ സാധ്യതയുള്ള കുട്ടിയുടെ നിലയും തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തു പോകരുത്. വ്യാപിക്കാന്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാന്‍ വലിയ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു.

പരിശോധന ഫലം വേണ്ടത്ര വേഗതയില്‍ ലഭിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അന്തിമ ഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.