LiveTV

Live

Kerala

കൂടത്തായി കൂട്ടക്കൊലപാതകം; നാലാം കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

മഞ്ചാടിയില്‍ മാത്യു വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസിലും ജോളി തന്നെയാണ് ഒന്നാം പ്രതി

കൂടത്തായി കൂട്ടക്കൊലപാതകം; നാലാം കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ നാലാം കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മഞ്ചാടിയില്‍ മാത്യു വധക്കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസിലും ജോളി തന്നെയാണ് ഒന്നാം പ്രതി.

കൂടത്തായി കൊലപാതക പരമ്പര; മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
Also Read

കൂടത്തായി കൊലപാതക പരമ്പര; മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജോളിയുടെ ഭര്‍ത്താവായ റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും സ്വത്തുക്കള്‍ ജോളിക്ക് നല്‍കുന്നതില്‍ മാത്യു എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് മാത്യുവിനെ വക വരുത്തുന്നിതിലേക്ക് ജോളിയെ നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കൂടത്തായി മോഡല്‍ മറ്റൊരു കൊലപാതകം കൂടി; പ്രതി പിടിയില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി
Also Read

കൂടത്തായി മോഡല്‍ മറ്റൊരു കൊലപാതകം കൂടി; പ്രതി പിടിയില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി

റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് വാശി പിടിച്ചതും ജോളിക്ക് മാത്യുവിനോട് വൈരാഗ്യം ഉണ്ടാകുന്നതിന് കാരണമായെന്നാണ് പോലീസ് കണ്ടെത്തല്‍. മഞ്ചാടിയില്‍ മാത്യുമാത്രം വീട്ടിലുണ്ടായിരുന്ന ദിവസം ജോളി സൈനയിഡ് കലര്‍ത്തിയ മദ്യം മാത്യുവിന് നല്‍കി. തുടര്‍ന്ന് മരണവെപ്രാളത്തിനിടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അതും സൈനയിഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജോളിക്ക് സൈനയിഡ് സംഘടിപ്പിച്ച് നല്‍കിയ എംഎസ് മാത്യു,പ്രജികുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.