LiveTV

Live

Kerala

കേരളത്തില്‍ വീണ്ടും കൊറോണ; ആരോഗ്യവകുപ്പ് ജാഗ്രത കർശനമാക്കി

ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു

 കേരളത്തില്‍ വീണ്ടും കൊറോണ; ആരോഗ്യവകുപ്പ് ജാഗ്രത കർശനമാക്കി

രണ്ടാമതൊരു രോഗിക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രത കർശനമാക്കി. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. 1793 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.

ആദ്യ കൊറോണ രോഗബാധ സ്ഥിരീകരിച്ച പോൾ സ്വീകരിച്ച നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ കൊബ്രഗഡെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം അടിയന്തര നടപടികൾക്ക് രൂപം നൽകി. ആലപ്പുഴ മെഡിക്കൽ കോളേജിലും ജില്ലയിലും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനൊപ്പം സംസ്ഥാനത്തുടനീളം ജാഗ്രത നിർദ്ദേശങ്ങളും നൽകി.

ചൈനയിൽ നിന്നെത്തിയ 1793 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 1723 പേർ വീടുകളിലും 70 പേർ വിവിധ ജില്ലകളിലെ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ആറുപേർ ആശുപത്രിയിൽ കഴിയുന്ന തൃശൂരിലാണ് രോഗ ലക്ഷണം കൂടുതലായി കണ്ടത്.

ആശുപത്രിയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 28 ദിവസം മറ്റുള്ളവരുമായി ഇടകലരാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ചൈനയിൽ നിന്നോ രോഗബാധ കണ്ടെത്തിയ മറ്റു രാജ്യങ്ങളിൽ നിന്നോ എത്തിയവർ ഇതുവരെ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടിടില്ലെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവും ആരോഗ്യ നൽകുന്നു. ആരോഗ്യവകുപ്പ് ആസ്ഥാനത്തും എല്ലാ ജില്ലാകേന്ദ്രങ്ങളിലും ക്രോമ കൺട്രോൾ റൂമും പ്രവർത്തന സജ്ജമാണ്.