LiveTV

Live

Kerala

മട്ടുപ്പാവിൽ കഞ്ചാവ് കൃഷി; യുവാവ് പൊലീസ് പിടിയില്‍‌

സിവിൽ എൻജിനിയറിംങ്ങ് യോഗ്യതയുള്ള പോത്തുകല്ല് ഉപ്പട സ്വദേശി ഇയ്യക്കാടൻ അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

മട്ടുപ്പാവിൽ കഞ്ചാവ് കൃഷി; യുവാവ് പൊലീസ് പിടിയില്‍‌

വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിവിൽ എൻജിനിയറിംങ്ങ് യോഗ്യതയുള്ള പോത്തുകല്ല് ഉപ്പട സ്വദേശി ഇയ്യക്കാടൻ അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോത്തുകൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുൺ പിടിയിലായത്.

വീടിന് മുകളിൽ കഞ്ചാവ് വളർത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസെത്തി വീട് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ വീട്ടിലുണ്ടായിരുന്ന പ്രതി കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു മാറ്റി. 59 കഞ്ചാവ് ചെടികളാണ് ഇയാൾ ടെറസിൽ നട്ടുപിടിച്ചിരുന്നത് പ്രതി കഞ്ചാവ് വിൽപ്പന നടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. മുമ്പൊരിക്കൽ കഞ്ചാവ് ഉപയോഗത്തിനിടെ പൊലീസ് ഇയാളെ പിടികൂടിയിട്ടുമുണ്ട്.