LiveTV

Live

Kerala

സി.എ.എക്കെതിരായ സമരം ഭരണഘടനയെ സംരക്ഷിക്കുകയും സംഘപരിവാറിനെ തളർത്തുകയും ചെയ്യുമെന്ന് ചന്ദ്രശേഖർ ആസാദ്

എസ്.ഡി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിനെ അഭിസംബോധ ചെയ്യുകയായിരുന്നു ആസാദ്

 സി.എ.എക്കെതിരായ സമരം ഭരണഘടനയെ സംരക്ഷിക്കുകയും സംഘപരിവാറിനെ തളർത്തുകയും ചെയ്യുമെന്ന് ചന്ദ്രശേഖർ ആസാദ്

പൗരത്വ നിയമത്തിനെതിരായ സമരം ഭരണഘടനയെ സംരക്ഷിക്കുകയും സംഘപരിവാറിനെ തളർത്തുകയും ചെയ്യുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. എസ്.ഡി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിറ്റിസൺ മാർച്ചിനെ അഭിസംബോധ ചെയ്യുകയായിരുന്നു ആസാദ്. രാജ്ഭവനിലേക്ക് നടന്ന മാര്‍ച്ചിലും ആസാദ് പങ്കെടുത്തു.

സിറ്റിസൺ മാർച്ചിന്റെ സമാപനത്തിൽ മുഖ്യാതിഥിയായെത്തിയ ചന്ദ്രശേഖർ ആസാദ്‌ മാർച്ചിന്റെ ഭാഗമായപ്പോൾ ആവേശം ഇരട്ടിച്ചു. രാജ്ഭവനിൽ അവസാനിച്ച മാർച്ചിനെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖർ ആസാദ് കരിനിയമം പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് പറഞ്ഞു.

എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എം.കെ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി അഭിഭാഷകൻ മുഹമ്മദ് പ്രാച, വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് തുടങ്ങി നിരവധി പേർ മാർച്ചിനെ അഭിസംബോധന ചെയ്തു. ഗാന്ധി പാര്‍ക്കില്‍ നിന്ന് വൈകിട്ട് 4 മണിയോടെ ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണി നിരന്നത്.