LiveTV

Live

Kerala

എറണാകുളം റൂറൽ ജില്ലയെ സ്മാർട്ട് പൊലീസിംഗ് സംവിധാനത്തിലാക്കുന്നതിന് പുതിയ പദ്ധതി വരുന്നു

‘തൌസന്റ് ഐസ്’ എന്ന് പേരിട്ട പദ്ധതി റൂറൽ ജില്ലയാകെ സി.സി.ടി.വി നെറ്റ്‍വർക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഉപയോഗപ്പെടുത്തിയുള്ളതാകും.

എറണാകുളം റൂറൽ ജില്ലയെ സ്മാർട്ട് പൊലീസിംഗ് സംവിധാനത്തിലാക്കുന്നതിന് പുതിയ പദ്ധതി വരുന്നു

എറണാകുളം റൂറൽ ജില്ലയെ സ്മാർട്ട് പൊലീസിംഗ് സംവിധാനത്തിലാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ‘തൌസന്റ് ഐസ്’ എന്ന് പേരിട്ട പദ്ധതി റൂറൽ ജില്ലയാകെ സി.സി.ടി.വി നെറ്റ്‍വർക്ക് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഉപയോഗപ്പെടുത്തിയുള്ളതാകും.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ആണ് തൗസൻറ് ഐസ് പദ്ധതി ആവീഷ്കരിച്ചത്. ജില്ലാ അസ്ഥാനത്ത് പ്രവർത്തിക്കുന്ന കമാൻറ് ആൻറ് കൺട്രോൾ റൂമിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സി.സി.ടി.വി ക്യാമറകൾ പ്രധാന ജംഗ്ഷനുകളിലും, പ്രധാന സ്ഥലങ്ങളിലും, സ്കൂൾ/കോളേജ് പരിസരങ്ങളിലും സ്ഥാപിക്കും. കുറ്റവാളികളുടെയും, സാമൂഹ്യ വിരുദ്ധരുടെയും സ്വൈര്യവിഹാരം തടയുകയും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം ഒളിവിൽ പോകുന്നവരെ പെട്ടെന്ന് തന്നെ കണ്ടെത്താനും പദ്ധതി സഹായകുമാകുമെന്നാണ് പ്രതീക്ഷ. മൾട്ടി നാഷണൽ കോർപ്പറേഷൻസ്, മർച്ചൻറ്സ് അസ്സോസിയേഷനുകൾ, റെസിഡൻറ്സ് അസ്സോസിയേഷനുകൾ, എന്നിവയുടെ സഹകരണത്തോടെ രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.ആദ്യ ഘട്ടത്തിൽ അതാത് പോലീസ് സ്റ്റേഷൻ പരിധികളിലെ എല്ലാ പൊതുസ്ഥലത്തും പൊതുജന പങ്കാളിത്തത്തോടെ പരമാവധി സി.സി.ടി.വി സ്ഥാപിക്കുന്നതിന് എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ പോലീസ് സ്റ്റേഷൻ പരിധികളിൽ മുമ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തന ക്ഷമമാണോ എന്ന് പരിശോധിച്ച് അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യാണ് പ്രൊജക്റ്റ് തൗസൻറ് ഐസ് പദ്ധതിയുടെ ജില്ലാ തല നോഡൽ ഓഫീസര്‍.