LiveTV

Live

Kerala

കോട്ടയം കുറവിലങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

എം.സി റോഡിൽ കാളികാവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം

കോട്ടയം കുറവിലങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കോട്ടയം കുറവിലങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൂന്നു സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. എം.സി റോഡിൽ കാളികാവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം.

എം.സി റോഡിൽ കാളികാവ് ഭാഗത്താണ് പുലർച്ചെ 12.30 ഓടെ അപകടം ഉണ്ടായത്. പാലക്കാട് ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. തിരുവാതുക്കൽ ഉള്ളാറ്റിൽപടി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. കോട്ടയത്തേക്കു വരികയായിരുന്ന കാർ, പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 5പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

19 കാരൻ അർജുൻ ആണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാളെ സംസ്കരിക്കും.