LiveTV

Live

Kerala

ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന 

പതിവുപോലെ ഇത്തവണയും കേരളത്തിന് ആകര്‍കമായ പ്രഖ്യാപനങ്ങൾ ഇല്ല.

ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന 

ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന. കേരളം ഉന്നയിച്ച ഒരു ആവശ്യവും കേന്ദ്ര സര്‍ക്കര്‍ ബജറ്റില്‍ പഗരിഗണിച്ചില്ല. കേരളത്തിന്റെ നികുതി വിഹിതത്തില്‍ 1,165 കോടി വെട്ടിക്കുറക്കുകയും ചെയ്തു. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും മുന്‍വര്‍ഷത്തേക്കാള്‍ കുറച്ചു.

പതിവുപോലെ ഇത്തവണയും കേരളത്തിന് ആകര്‍കമായ പ്രഖ്യാപനങ്ങൾ ഇല്ല. കഴിഞ്ഞ വർഷം നികുതി വിഹിതമായി 16,401 കോടി രൂപ നല്‍കിയിടത്ത് ഇത്തവണ ലഭിച്ചത് 15,236 കോടി. പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള വിഹിതവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

കൊച്ചിന്‍ കപ്പൽ ശാലക്ക് 650 കോടി, തോട്ടം മേഖലക്ക് -681, റബ്ബർ ബോർഡിന് 221, കോഫി ബോർഡിന് 225, ടീ ബോർഡിന് 200 ,സ്പൈസസ് ബോർഡിന് 120, കശുവണ്ടി കയറ്റുമതി കൗൺസിലിന് 10, സമുദ്രോൽപന്ന കയറ്റുമതി ബോർഡിന് 77, കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26 എന്നിങ്ങനെയാണ് ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ളവയിലും കേരളമുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.