LiveTV

Live

Kerala

ജലസേചന വകുപ്പിലെ ക്രമക്കേട്; പരിശോധിക്കാന്‍ ചുമതലപെടുത്തിയ അനോമലി സെല്ലിലെ അംഗവും ക്രമക്കേടില്‍ ഉള്‍പെട്ടതായി കണ്ടെത്തി

ജലസേചന വകുപ്പിലെ ക്രമകേട്അനോമലി സെല്ലിലെ അംഗവും ക്രമവിരുദ്ധമായി പ്രമോഷന്‍ നേടിതൊഴിലാളി സംഘടന നേതാക്കളും അനര്‍ഹമായി സ്ഥാനകയറ്റം നേടി  

ജലസേചന വകുപ്പിലെ ക്രമക്കേട്; പരിശോധിക്കാന്‍ ചുമതലപെടുത്തിയ അനോമലി സെല്ലിലെ അംഗവും ക്രമക്കേടില്‍ ഉള്‍പെട്ടതായി കണ്ടെത്തി
Summary

ജലസേചന വകുപ്പിലെ സ്ഥാനകയറ്റം സംബന്ധിച്ച ക്രമകേടുകള്‍ പരിശോധിക്കാന്‍ ചുമതലപെടുത്തിയ അനോമലി സെല്ലിലെ അംഗവും ക്രമകേടില്‍ ഉള്‍പെട്ടതായി കണ്ടെത്തി. അനോമലി സെല്ലിലെ കൃഷ്ണ ഷര്‍മ്മയും അനര്‍ഹമായി സ്ഥാനകയറ്റം നേടി എന്ന് റിപ്പോര്‍ട്ടിലുണ്ട്. വിവിധ യൂണിയന്‍ നേതാക്കളും അനര്‍ഹമായി സ്ഥാനകയറ്റം നേടിയവരുടെ പട്ടികയില്‍ ഉള്‍പെടുന്നു.

ജലസേചന വകുപ്പിലെ ക്രമകേടുകള്‍ പരിശോധിക്കാന്‍ അഞ്ച് അംഗങ്ങള്‍ അടങ്ങിയ അഭ്യന്തര അന്വേഷണ സംഘത്തെയാണ് ചുമതലപെടുത്തിയത്. ഇതിലെ കൃഷ്ണശര്‍മ എന്ന വ്യക്തിയും ചട്ടംലംഘിച്ച് സ്ഥാനകയറ്റം നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. സര്‍വ്വീസില്‍ കയറി അഞ്ച് വര്‍ഷം തികയും മുമ്പ് വകുപ്പ് മാറുകയും പ്രമോഷന്‍ നേടുകയും ചെയ്തു. ഇത് പുറത്താകുമെന്ന് കണ്ടതോടെ കൃഷ്ണശര്‍മ്മയും, സെല്ലിലെ മറ്റൊരംഗവും ചേര്‍ന്ന് വേഗത്തില്‍ റിപ്പോര്‍ട്ട് തയ്യറാക്കി. എന്നാല്‍ അവസാനം തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ കൃഷ്ണ ശര്‍മ്മയും ചട്ടം ലംഘിച്ച് സ്ഥാനകയറ്റം നേടിയെന്ന് രേഖപെടുത്തിയിരിക്കുന്നു.

വിവിധ തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ ചട്ടവിരുദ്ധമായി പ്രമോഷന്‍ നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൊണ്ടാണ് റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് ആരോപണം.