LiveTV

Live

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുകയാണ്. അതില്‍ വോട്ടു രേഖപ്പെടുത്താന്‍ പ്രവാസികള്‍ ചെയ്യേണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.

1. നേരത്തെ National Voters Service Portal (NVSP) പ്രകാരം വോട്ടറായിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടറാവാൻ പ്രത്യേകമായി രജിസ്റ്റർ ചെയ്യണം.

2. ഇതിനായി http://www.lsgelection.kerala.gov.in/ എന്ന ലിങ്കിൽ കയറി Online Addition for Pravasi Voters എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള അഡ്രസ്സ് ഉൾകൊള്ളുന്ന പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപറേഷൻ ഉൾക്കൊളളുന്ന വാർഡിലാണ് വോട്ടറായി രജിസ്റ്റർ ചെയ്യേണ്ടത്.

3. തങ്ങളുടെ ജില്ല, ലേക്കൽ ബോഡി ( പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപറേഷൻ) വാർഡ് , പോളിംഗ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങളും

4. പാസ്പോർട്ടിലുള്ള വീട്ടു പേര്, വീട്ടുനമ്പർ, താമസ സ്ഥലം, പോസ്റ്റ് ഓഫീസ്, താലൂക്ക്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് Issue ചെയ്ത സ്ഥലം, വിസ സംബന്ധമായ വിവരങ്ങളും നൽകുക.

5. ഓൺലൈനിൽ വിവരങ്ങൾ നൽകിയ ശേഷം അതിന്റെ പ്രിൻറ് എടുക്കുക.

6. ഓൺലൈനിൽ നൽകിയ പാസ്പോർട്ട് വിവരങ്ങളുടെയും വിസ അടിച്ച പേജ്, ഫോട്ടോ അടങ്ങിയ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ എന്നിവയും ഓൺലൈൻ വിവരങ്ങളുടെ പ്രിൻറ് ചെയ്ത കോപ്പികളും സഹിതം സംസ്ഥാനത്തെ താമസസ്ഥലം ഉൾക്കൊള്ളുന്ന ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് തപാൽ വഴിയോ നേരിട്ടോ നൽകണം.

7. ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പലിറ്റികളിലും അതത് സെക്രട്ടറിമാരും, കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.

8. പ്രവാസി വോട്ടറായി പേര് ചേർക്കപ്പെട്ടാൽ അതത് സ്ഥലങ്ങളിൽ നേരിട്ടെത്തി ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാവുന്നതാണ്.