LiveTV

Live

Kerala

കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ കൊലപാതകം; പ്രതിയെ കൊച്ചിയില്‍ എത്തിച്ചു

മദ്യപിച്ച ശേഷമുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ കൊലപാതകം; പ്രതിയെ കൊച്ചിയില്‍ എത്തിച്ചു

കൊച്ചി കാക്കനാട് ബ്യൂട്ടിപാര്‍ലര്‍ മാനേജരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയില്‍ എത്തിച്ചു. സെക്കന്താരാബാദില്‍ നിന്ന് പിടികൂടിയ പ്രതി ചണ്ടി രുദ്രയെ ഇന്നലെ ഉച്ചയ്ക്കാണ് കൊച്ചിയില്‍ എത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ഇരുപത്തി അഞ്ചാം തീയ്യതിയാണ് കാക്കനാട് ഇടച്ചിറയിലുള്ള ബ്യൂട്ടി പാര്‍ലറിലെ മാനേജര്‍ വിജയ് ശ്രീധരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനായിരുന്ന ചാണ്ടി രുദ്രയെന്ന വെങ്കിടേഷ്, വിജയ് ശ്രീധരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്.

മദ്യപിച്ച ശേഷമുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല നടത്തിയ ശേഷം പ്രതി നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇന്‍ഫോ പാര്‍ക്ക് എസ്.ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ സെക്കന്തരാബാദ് സുഭാഷ് നഗറില്‍ വെച്ച് പിടികൂടിയത്

സെക്കന്താരബാദിലുള്ള മലയാളി അസ്സേസിയേഷനാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.