LiveTV

Live

Kerala

ബിജെപിയുടെ ജനജാഗരണ സദസിനെതിരെ കടയടയ്ക്കല്‍ പ്രതിഷേധം: 5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു

പൌരത്വവേദി പ്രവര്‍ത്തകരായ അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കല്‍ എന്ന് പറഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു.

ബിജെപിയുടെ ജനജാഗരണ സദസിനെതിരെ കടയടയ്ക്കല്‍ പ്രതിഷേധം: 5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു

കോട്ടയം ചങ്ങനാശേരിയില്‍ ബിജെപി നടത്തുന്ന ജനജാഗരണ സദസിനെതിരെ കടയടക്കല്‍ ആഹ്വാനം നടത്തിയവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൌരത്വവേദി പ്രവര്‍ത്തകരായ അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കല്‍ എന്ന് പറഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു.

പൌരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചങ്ങാനാശേരി. ഇതിന് പിന്നാലെയാണ് ബിജെപി പൌരത്വ നിയമത്തെ അനുകൂലിച്ച് ജനജാഗരണ സദസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ പരിപാടിക്കെതിരെ കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ ഒരുവിഭാഗം വ്യാപാരികള്‍ തീരുമാനിച്ചു. മറ്റ് കച്ചവടക്കാരോടും ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ചങ്ങനാശേരി പൊലീസ് എത്തി 5 പേരെ കസ്റ്റഡിയില്‍ എടുത്തത്.

അശറഫ്, സുനില്‍, ഈസ, ഷിജു, സിറാജ് എന്നിവരെ കരുതല്‍ തടങ്കല്‍ എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പൌരത്വ വേദി പ്രവര്‍ത്തകരാണ്. രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയ ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം എം.ടി രമേശ് പങ്കെടുത്ത ജനജാഗരണ സദസിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു.