LiveTV

Live

Kerala

ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ മോദി ആരാണ്? പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഗോഡ്സെയും മോദിയും ഒരേ ആശയക്കാരാണെന്നും രാഹുല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു

ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ മോദി ആരാണ്? പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരോട് പൌരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ മോദി ആരാണെന്ന് രാഹുല്‍ ചോദിച്ചു. ഗോഡ്സെയും മോദിയും ഒരേ ആശയക്കാരാണെന്നും രാഹുല്‍ പറഞ്ഞു. കല്‍പറ്റയില്‍ ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. കാലത്ത് 10.50ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ പരിസരത്തു നിന്നാരംഭിച്ച റാലി പതിനൊന്നരയോടെയാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചത്.

മുതിർന്ന യു.ഡി.എഫ് നേതാക്കൾ ആയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ രാഹുലിനെ അനുഗമിച്ചു. മഹാത്മാ ഗാന്ധിയുടെ ചായ ചിത്രങ്ങളും ഭരണഘടനയുടെ ആ മുഖവും ഉയർത്തിപ്പിടിച്ചായിരുന്നു റാലി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾ ആണ് ഭരണഘടന സംരക്ഷണ റാലിയിൽ അണിനിരന്നത്. പാർട്ടി പതാകകൾക്കു പകരം പൂർണമായും ദേശീയ പതാകയേന്തിയാണ് പ്രവർത്തകർ മുന്നോട്ട് നീങ്ങിയത്.