LiveTV

Live

Kerala

ഈ നാട്ടില്‍ തത്ക്കാലം സെന്‍സസുമില്ല

സെൻസസ് ഡയറക്ടറുടെ സർക്കുലറിൽ എന്‍.പി.ആര്‍ സൂചനയുള്ളതിനാൽ സെൻസസുമായി സഹകരിക്കേണ്ടന്ന തീരുമാനത്തിന് അംഗീകാരം വാങ്ങാനാണ് യു.ഡി.എഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയില്‍ കൗൺസിൽ ചേർന്നത്. 

ഈ നാട്ടില്‍ തത്ക്കാലം സെന്‍സസുമില്ല

സെന്‍സസ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തത വരുത്തുന്നത് വരെ സെൻസസിനോട് സഹകരിക്കില്ലെന്ന കൊടുവള്ളി നഗരസഭ തീരുമാനത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ. ആശയക്കുഴപ്പം ഒഴിവാക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാമെന്ന് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി. എന്‍.പി.ആര്‍ സൂചനയുള്ള സർക്കുലർ സ്കൂളുകൾക്ക് അയച്ച് നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

സെൻസസ് ഡയറക്ടറുടെ സർക്കുലറിൽ എന്‍.പി.ആര്‍ സൂചനയുള്ളതിനാൽ സെൻസസുമായി സഹകരിക്കേണ്ടന്ന തീരുമാനത്തിന് അംഗീകാരം വാങ്ങാനാണ് യു.ഡി.എഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭയില്‍ കൗൺസിൽ ചേർന്നത്. സെന്‍സസുമായി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും കൊടുവള്ളി നഗരസഭ തീരുമാനത്തോടൊപ്പമാണ് പ്രതിപക്ഷമായ എല്‍.ഡി.എഫും. തീരുമാനത്തോട് എതിർപ്പുണ്ടെന്ന് നഗരസഭ സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. എന്‍.പി.ആര്‍ സൂചനയുള്ള സർക്കുലർ സ്കൂളുകളിലേക്ക് അയച്ചതിന് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടായി. ഹെഡ് ക്ലർക്ക് ഹസൻകുട്ടിയെ സസ്പെന്‍ഡ് ചെയ്യാനും, ഇന്നലെ വരെ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സൂപ്രണ്ട് മധുവിനെ സസ്പെന്‍ഡ് ചെയ്യണമെന്നുമുള്ള ശുപാർശ സർക്കാരിന് നൽകാനുമാണ് തീരുമാനം. വിഷയത്തിൽ രാഷ്ടീയം കലർത്തുന്നുവെന്നാരോപിച്ച് പലതവണ ഭരണ പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു.