LiveTV

Live

Kerala

ഇന്ത്യ വിട്ടുപോകണമെന്ന് ആക്രോശിച്ച് വീട്ടമ്മക്കു നേരെ ആക്രമണം

സ്ത്രീയെ നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു; ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറഞ്ഞു, 

ഇന്ത്യ വിട്ടുപോകണമെന്ന് ആക്രോശിച്ച് വീട്ടമ്മക്കു നേരെ ആക്രമണം

തൃശൂര്‍ മണ്ണൂത്തി മുല്ലക്കരയില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ മണ്ണൂത്തി മുല്ലക്കര സ്വദേശി ജമീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി കൂടിയായ ബാബുവാണ് ആക്രമിച്ചത്. നിങ്ങള്‍ക്ക് ഇവിടെ വീടും സ്ഥലവുമൊന്നുമില്ലെന്നും ഇന്ത്യയില്‍ നിന്ന് പോകണമെന്നും ആക്രോഷിച്ചാണ് ഇയാള്‍ ആക്രമിച്ചതെന്ന് ജമീല മീഡിയ വണ്ണിനോട് പറഞ്ഞു. സ്ത്രീയെ നടുവിന് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ചപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു. പിന്നീട് നാട്ടുകാരെത്തിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സമാനമായ രീതിയില്‍ ബഹളംവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇയാള്‍ക്ക് യാതൊരു വിധ മാനസിക പ്രശനങ്ങളുമുണ്ടായിരുന്നതല്ല.

ഇന്ന് രാവിലെ സമാനമായ രീതിയില്‍ മദ്രസയിലേക്ക് പോയ കുട്ടികള്‍ക്ക് നേരെ വളര്‍ത്തു നായയെ അഴുച്ചു വിട്ട് ഇയാള്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ഒരു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വനിതാകമ്മീഷനില്‍ ഉള്‍പ്പെടെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ജമീലയുടെ ബന്ധുക്കള്‍.