LiveTV

Live

Kerala

കാമിനോ നിക്ഷേപത്തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ബന്ധുക്കളെയും മറ്റും പദ്ധതിയില്‍ ചേര്‍ത്തവര്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്

 കാമിനോ നിക്ഷേപത്തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

കാമിനോ ഇന്‍ര്‍നാഷണല്‍ നിക്ഷേപ തട്ടിപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചന. ബന്ധുക്കളെയും മറ്റും പദ്ധതിയില്‍ ചേര്‍ത്തവര്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മൊബൈല്‍ ആപിലൂടെ ഓരോര്‍ത്തര്‍ക്കും പ്രത്യേക ഐ.ഡി നല്‍കി ശാസ്ത്രീയമായാണ് തട്ടിപ്പ് നടത്തിയിരുന്നത്. മൊബൈല്‍ ആപ്, വാട്ട്സ് അപ് ഗ്രൂപ്പ് എന്നിവലൂടെയാണ് കാമിനോ ഇന്‍റര്‍നാഷണല്‍ എന്ന നിക്ഷേപക കമ്പനി ഇടപാടുകള്‍ നടത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കുന്നവര്‍ മൊബൈല്‍ ആപില്‍ യൂസൈര്‍ ഐ.ഡി കിട്ടും. നിക്ഷേപും വരുമാനവും അടക്കും ഓരോരുത്തവരുടെ കണക്കുകള്‍ അവരവര്‍ക്ക് തന്നെ മനസിലാക്കാന്‍ കഴിയും.

വാട്ടസ് അപ് ഗ്രൂപ്പ് വഴിയാണ് ആശയ വിനിമയം നടത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമാവകയും പണം ലഭിക്കുകയും ചെയ്തവര്‍ അടുത്ത ബന്ധുക്കളെ വരെ പദ്ധതിയുടെ ഭാഗമാക്കി. ഇപ്പോള്‍ കമ്പനി പൂട്ടി സ്ഥലം വിട്ടതോടെ കെണിയിലായത് നിക്ഷേപകരെ ചേര്‍ത്തവര്‍ കൂടിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസിന് പരാതി ലഭിക്കുന്നുണ്ട്. സംയുക്തമായ അന്വേഷണത്തിന്‍റെ സാധ്യത പൊലീസ് ആരായുന്നുവെന്നാണ് സൂചന.