LiveTV

Live

Kerala

ഗോഡ്സെയെ ‘തൂക്കിലേറ്റി’ ഡി.വൈ.എഫ്.ഐ പ്രതിഷേധം

മുനിസിപ്പാലിറ്റി കൗൺസിലർ അബ്ദുൾ ഷുക്കൂർ ആരാച്ചാരായി ഗോഡ്സെയെ തൂക്കിലേറ്റി. 

ഗോഡ്സെയെ ‘തൂക്കിലേറ്റി’ ഡി.വൈ.എഫ്.ഐ പ്രതിഷേധം

പ്രതീകാത്മകമായി നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റി ഡി.വൈ.എഫ്.ഐ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പാലക്കാട് നഗരത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

ഗാന്ധി ഘാതകനായ ഗോഡ്സെ ആരാധിക്കപ്പെടുമ്പോൾ, മഹത്വവൽക്കരിക്കപ്പെടുമ്പോൾ... ഈ നൂറ്റാണ്ടിലും ഗോഡ്സെ തൂക്കിലേറ്റപ്പെടുന്നുവെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഡി.വൈ.എഫ്.ഐ ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്. പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മുനിസിപ്പാലിറ്റി കൗൺസിലർ അബ്ദുൾ ഷുക്കൂർ ആരാച്ചാരായി ഗോഡ്സെയെ തൂക്കിലേറ്റി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.എം ശശി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗോഡ്സെയെ തൂക്കിലേറ്റൽ പ്രതിഷേധം സംഘടിപ്പിച്ചത്.