LiveTV

Live

Kerala

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അ​നു​മ​തി

കൊ​ളീ​ജി​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ, ജ​സ്റ്റി​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​രു​ണ്‍ മി​ശ്ര എ​ന്നി​വ​ര്‍ ​നാ​ലു പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അ​നു​മ​തി

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നാ​ലു പു​തി​യ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അ​നു​മ​തി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ടി.​ആ​ര്‍. ര​വി, ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്, പി. ​ഗോ​പി​നാ​ഥ മേ​നോ​ന്‍, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തി​നാ​ണ് അ​നു​മ​തി. ശി​പാ​ര്‍​ശ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി.

സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി കെ.​ടി. തോ​മ​സി​ന്‍റെ മ​ക​നാ​ണ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ്. മു​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റാ​ണ് ടി.​ആ​ര്‍.​ര​വി. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ഗോ​പി​നാ​ഥ മേ​നോ​ന്‍, മേ​നോ​ന്‍ ആ​ന്‍​ഡ് പൈ ​അ​സോ​സി​യേ​റ്റ്സി​ന്‍റെ പാ​ര്‍​ട്ണ​റാ​ണ്. കൊ​ളീ​ജി​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ, ജ​സ്റ്റി​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​രു​ണ്‍ മി​ശ്ര എ​ന്നി​വ​ര്‍ ​നാ​ലു പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എന്നാല്‍ ഇന്നലത്തെ കൊളീജിയം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അഭിഭാഷക പാര്‍വ്വതി സഞ്ജയുടെ പേര് ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടത് ചിന്തകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ മരുമകളാണ് പാര്‍വ്വതി സഞ്ജയ്.