LiveTV

Live

Kerala

ബി.ജെ.പിയുടെ വിശദീകരണ യോഗം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസ്

കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസെടുത്തത് താമരശ്ശേരി പൊലീസ്

ബി.ജെ.പിയുടെ വിശദീകരണ യോഗം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസ്

പൌരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബി.ജെ.പി സംഘടിപ്പിക്കുന്ന വിശദീകരണയോഗം ബഹിഷ്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കേസ്. വിശദീകരണ യോഗം നടക്കുന്ന സമയത്ത് കടകള്‍ അടച്ചും ടൌണിലിറങ്ങാതെയും പരിപാടി ബഹിഷ്കരിക്കാനും ആവശ്യപ്പെട്ടിരുന്നു.

താമരശേരിയിലെ വിവിധ സോഷ്യല്‍ മീഡിയഗ്രൂപ്പുകളില്‍ താമരശേരി ഭരണഘടന സംരക്ഷണസമിതിയുടെ പേരില്‍ പ്രചരിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഇതിലെ പ്രതികള്‍ ആരൊക്കെ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.