LiveTV

Live

Kerala

ആശയക്കുഴപ്പം പരിഹരിക്കും വരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ടി ആരിഫലി

പൌരത്വഭേദഗതി വിരുദ്ധസമരത്തില്‍ ദേശീയതലത്തില്‍ ജമാഅത്തെ ഇസ്‍ലാമിക്ക് എവിടെയും വിലക്കില്ല. കേരളത്തില്‍ സി.പി.എം മാറ്റി നിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ആരിഫലി

ആശയക്കുഴപ്പം പരിഹരിക്കും വരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ടി ആരിഫലി

എന്‍.പി.ആര്‍ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കും വരെ സംസ്ഥാനത്തെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ജനറല്‍ ടി. ആരിഫലി. പൌരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ ദേശീയ തലത്തില്‍ ജമാഅത്ത ഇസ്‍ലാമിക്ക് എവിടെയും വിലക്കില്ലെന്നും കേരളത്തില്‍ സി.പി.എം മാറ്റി നിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ആരിഫലി തിരുവനന്തപുരത്ത് പറഞ്ഞു.

പൌരത്വ ഭേദഗതിക്കെതിരായ സമരം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. നിയമം പിന്‍വലിക്കും വരെ സമരം തുടരണം. കേരളത്തിലെ സര്‍ക്കാര്‍ നടപടികളും പ്രതിപക്ഷ പ്രക്ഷോഭങ്ങളും മാതൃകാപരമാണ്. എന്‍.പി.ആര്‍ നിര്‍ത്തിവെച്ച സര്‍ക്കാര്‍ ആശയക്കുഴപ്പം ദൂരീകരിക്കുംവരെ സെന്‍സസ് നടപടികളും നിര്‍ത്തിവെക്കണം.

പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മും എല്‍.ഡി.എഫും ജമാഅത്തെ ഇസ്‍ലാമിയെ മാറ്റി നിര്‍ത്തുകയാണല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിയുടെ പൌരത്വ പ്രക്ഷോഭ റാലിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ടി. ആരിഫലി.