LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍‌ ശുപാര്‍ശ  

കേസിൽ കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി സർക്കാരിന് ശുപാർശ നൽകിയത്.

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍‌ ശുപാര്‍ശ  

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ. കേസിൽ കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി സർക്കാരിന് ശുപാർശ നൽകിയത്.

സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥ തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ ശുപാർശ. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ 6 മാസമേ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയൂ. അല്ലെങ്കിൽ കുറ്റപത്രത്തിൽ പേരുണ്ടാകണം. കുറ്റപത്രം സമർപ്പിക്കാൻ വൈകിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരാനാകില്ലെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നി‌ർണായകമാവുക.

സസ്പെൻഷൻ തുടരാൻ തീരുമാനിച്ചാൽ ശ്രീറാമിന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. സംഭവ സമയത്ത് മദ്യപിച്ചിട്ടില്ലെന്നും വാഹനമോടിച്ചത് താനല്ലെന്നുമാണ് ശ്രീറാമിന്റെ നിലപാട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയിരുന്നു. എന്നാൽ ശ്രീറാമിനെ രക്ഷിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിന്റെ ഭാഗമാണ് ശുപാർശയെന്ന് സിറാജ് മാനേജ്മെന്റ് വ്യക്തമാക്കി.