LiveTV

Live

Kerala

അന്തര്‍ധാര വ്യക്തം, ലാവ്‍ലിനില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നാടകം കളിക്കുന്നു: ചെന്നിത്തല

അടുത്ത ആഴ്ച ലാവ്‍ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സഹായം ഉറപ്പ് ലഭിച്ചെന്ന് ചെന്നിത്തല.

അന്തര്‍ധാര വ്യക്തം, ലാവ്‍ലിനില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നാടകം കളിക്കുന്നു: ചെന്നിത്തല

നയപ്രഖ്യാപന പ്രസംഗത്തിലെ സി.എ.എക്കെതിരായ ഭാഗം ഗവര്‍ണര്‍ വായിച്ചതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം. ലാവ്‍ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു
Also Read

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു

നയപ്രഖ്യാപനത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം വായിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അത് വായിക്കുന്നു, ഗവര്‍ണറെ വിമര്‍ശിച്ചിരുന്ന സര്‍ക്കാരിന്‍റെ നിലപാട് മാറ്റം, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ പിന്തുണക്കാത്തതത്- ഒത്തുകളി വ്യക്തമായെന്നാണ് പ്രതിപക്ഷ വിമര്‍ശം. ഒഴിവാക്കുമെന്ന് പറഞ്ഞ ഭാഗം ഗവര്‍ണര്‍ വായിച്ചതും ഒത്തുതീര്‍പ്പിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷം.

പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു
Also Read

പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇത് ഉപയോഗപ്പെടുത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാമെന്നും പ്രതിപക്ഷം കരുതുന്നു.