LiveTV

Live

Kerala

എന്‍.പി.ആറിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം; കൊടുവള്ളി നഗരസഭക്ക് വീണ്ടും കത്ത് 

എന്‍.പി.ആറിന് വേണ്ടി കത്തയച്ചാല്‍ നടപടിയെട‌ുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് വീണ്ടും കത്ത് അയച്ചിരിക്കുന്നത്.

എന്‍.പി.ആറിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം; കൊടുവള്ളി നഗരസഭക്ക്  വീണ്ടും കത്ത് 

എന്‍.പി.ആര്‍ അപ്ഡേഷന് എന്യൂമറേറ്റര്‍‌മാരേയും സൂപ്പര്‍വൈസര്‍മാരേയും ഉടന്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സസ് ഡയറക്ടര്‍ ടി മിത്ര കൊടുവള്ളി നഗരസഭക്ക് കത്തയച്ചു. മുന്‍പയച്ച കത്തിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നാല് ദിവസം മുമ്പ് വീണ്ടും കത്തയച്ചതെന്നാണ് സെന്‍സസ് ഡയറക്ട്രേറ്റിന്റെ വിശദീകരണം. എന്‍.പി.ആറിന് വേണ്ടി കത്തയച്ചാല്‍ നടപടിയെട‌ുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് വീണ്ടും കത്ത് അയച്ചിരിക്കുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സെന്‍സസിനും നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രറിനും വേണ്ടി എന്യൂമറേറ്റര്‍മാരേയും സൂപ്പര്‍വൈസറുമാരേയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 20ന് സെന്‍സസ് ഡയറക്ടര്‍ കൊടുവള്ളി നഗരസഭയിലേക്ക് കത്തയച്ചിരുന്നു. 14ആം തീയതി പുറത്തിറക്കിയ കത്താണ് 20ന് കൊടുവള്ളി നഗരസഭയില്‍ കിട്ടിയത്.

വിദ്യാഭ്യാസ വകുപ്പിലേയും റവന്യു-പഞ്ചായത്ത് വകുപ്പുകളിലേയും 123 ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികളെല്ലാം നിര്‍ത്തിവെച്ചത് വ്യക്തമാക്കി 2019 ഡിസംബര്‍ 19ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പിലാകാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊതുഭരണ വകുപ്പ് സമാന ഉത്തരവ് ഈ മാസം 16ന് വീണ്ടും ഇറക്കി. ഇതേത്തുടര്‍ന്ന് നഗരസഭ തുടര്‍ നടപടികള്‍ സെന്‍സസ് ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആ സാഹചര്യത്തിലാണ് ഈ മാസം 25ന് റിമൈന്‍ഡര്‍ കത്ത് സെന്‍സസ് ഡയറക്ട്രറേറ്റ് അയച്ചത്.