LiveTV

Live

Kerala

സര്‍ക്കുലറില്‍ വ്യക്തതയില്ല; സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കൊടുവള്ളി നഗരസഭ, ജില്ലാ കലക്ടറോട്

സെന്‍സസ് നടപടികള്‍ക്കായി ജീവനക്കാരെ ആവശ്യപ്പെട്ട് രാമനാട്ടുകര നഗരസഭ നല്‍കിയ കത്ത് പിന്‍വലിച്ചു

സര്‍ക്കുലറില്‍ വ്യക്തതയില്ല; സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കൊടുവള്ളി നഗരസഭ, ജില്ലാ കലക്ടറോട്

സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകില്ലെന്ന് കൊടുവള്ളി നഗരസഭ. തീരുമാനം കോഴിക്കോട് ജില്ലാ കലക്ടര്‍ ആര്‍. സാംബശിവയെ അറിയിച്ചു. സെന്‍സസ് സംബന്ധിച്ച ഉത്തരവില്‍ എന്‍.പി.ആര്‍ എന്ന് ചേര്‍ത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എന്‍.പി.ആര്‍ ഉത്തരവ് സൂചനയായി നല്‍കി സൂപ്പര്‍വൈസറുമാരെ ആവശ്യപ്പെട്ട് രാമനാട്ടുകര നഗരസഭ വിവിധ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

കേരളത്തിന്റെ സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ടി. മിത്ര ഐ.എ.എസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയത്. സെന്‍സസിനൊപ്പം എന്‍.പി.ആറും നടപ്പിലാക്കുമെന്ന് കത്തില്‍ എടുത്ത് പറയുന്നുണ്ട്. അതിനാല്‍ വ്യക്തത വന്നിട്ടേ സെന്‍സസുമായി മുന്നോട്ട് പോകാന്‍ കഴിയുവെന്നാണ് കൊടുവള്ളി നഗരസഭയുടെ നിലപാട്. ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചിട്ടുമുണ്ട്. നാളെ അടിയന്തര കൌണ്‍സില്‍ യോഗവും വിളിച്ചു. എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് നഗരസഭയിലേക്ക് എല്‍.ഡി.എഫും, യൂത്ത്‌‌ലീഗും മാര്‍ച്ച് നടത്തി.

എന്‍.പി.ആറിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം; കൊടുവള്ളി നഗരസഭക്ക്  വീണ്ടും കത്ത് 
Also Read

എന്‍.പി.ആറിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം; കൊടുവള്ളി നഗരസഭക്ക് വീണ്ടും കത്ത് 

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരെ ചോദിച്ച് രാമനാട്ടുകര നഗരസഭയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കത്തയച്ചിട്ടുണ്ട്. സൂചനയായി വെച്ചിരിക്കുന്നത് എന്‍.പി.ആര്‍ കൂടി പരമാര്‍ശിച്ചിട്ടുള്ള സെന്‍സസ് ഡയറക്ടറുടെ കത്താണ്. ഇതിനെതിരെ യൂത്ത്‌ലീഗ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ഉയര്‍ന്നതോടെ കത്ത് പിന്‍വലിച്ചുള്ള അറിയിപ്പ് നഗരസഭാ സെക്രട്ടറി പുറത്തിറക്കി.