LiveTV

Live

Kerala

ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടെന്ന് ചൈനയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍

ഭക്ഷണം കോളജ് കാന്റീനില്‍ നിന്നും നല്‍കുന്നുണ്ട്. എംബസി മുഖേന ഉടന്‍ ഇന്ത്യയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടെന്ന് ചൈനയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍

ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടെന്ന് ചൈനയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍. ഭക്ഷണം കോളജ് കാന്റീനില്‍ നിന്നും നല്‍കുന്നുണ്ട്. എംബസി മുഖേന ഉടന്‍ ഇന്ത്യയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ചൈനയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പട്ടിണിയില്‍ കഴിയുന്നെന്ന വാര്‍ത്ത മീഡിയവണ്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.

25 മലയാളികള്‍ ഉള്‍പ്പടെ 86 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നത്. എംബസിയില്‍ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ചൈനയില്‍ നിന്നയച്ച വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ഥികള്‍ നേരത്തെ പറഞ്ഞിരുന്നു.

യിച്ചാങ് ത്രീ ഗോര്‍ഗസ് സര്‍വകലാശാല വിദ്യാര്‍ഥികളാണ് സഹായം തേടി ചൈനയില്‍ നിന്ന് വീഡിയോ സന്ദേശം അയച്ചത്. 5 ദിവസമായി തടവിലാക്കപ്പെട്ട അവസ്ഥയില്‍ ഹോസ്റ്റലില്‍ കഴിയുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. വുഹാനിൽ നിന്ന് 1000 കിലോമീറ്റർ അകലെയുള്ള വേഫാങ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും ഷാൻ ഡോങില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്. സർവ്വകലാശാല ആഹാരമോ, സുരക്ഷ സജ്ജീകരണങ്ങളോ നല്‍കിയിട്ടില്ലെന്നും അവിടുത്തെ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു..