LiveTV

Live

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു

മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അന്തര്‍ധാര വ്യക്തം, ലാവ്‍ലിനില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നാടകം കളിക്കുന്നു: ചെന്നിത്തല
Also Read

അന്തര്‍ധാര വ്യക്തം, ലാവ്‍ലിനില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നാടകം കളിക്കുന്നു: ചെന്നിത്തല

രാവിലെ 8.50 ഓടെ സഭയിലെത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലനും ചേർന്ന് സ്വീകരിച്ചു. സഭാഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിടെ വാച്ച് ആന്റ് വാർഡ് ഒരുക്കിയ സംരക്ഷണ വലയിൽ ഗവർണർ ഡയസിലെത്തി നയപ്രഖ്യാപനം ആരംഭിച്ചു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭാഗം ഗവര്‍ണര്‍ വായിക്കുമോ എന്ന പിരിമുറുക്കം ഭരണബഞ്ചിൽ ഉണ്ടായിരുന്നു. ഒടുവിൽ പൗരത്വ നിയമത്തിനെതിരായ കാര്യങ്ങൾ പരാമര്‍ശിക്കുന്ന 18ആം പാരഗ്രാഫിൽ എത്തി. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്ന് ആ ഭാഗം വായിക്കേണ്ടി വന്നതിന്റെ നീരസം ഗവര്‍ണര്‍ മറച്ചുവെച്ചില്ല.

ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.