LiveTV

Live

Kerala

ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്: പ്രതിപക്ഷത്തോട് ഗവര്‍ണര്‍

നയപ്രഖ്യാപനത്തിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞത്

ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്: പ്രതിപക്ഷത്തോട് ഗവര്‍ണര്‍

സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനേക്കാള്‍ വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു നയപ്രഖ്യാപനം കഴിഞ്ഞ് മടങ്ങവേ ഗവര്‍ണറുടെ പ്രതികരണം.

നയപ്രഖ്യാപനത്തിനെത്തിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞത്. 10 മിനിറ്റോളം ഡയസിന് മുമ്പില്‍ മുദ്രാവാക്യം വിളിച്ചു. വാച്ച് ആന്‍റ് വാര്‍ഡുമാരെ ഉപയോഗിച്ച് വകഞ്ഞു മാറ്റിയാണ് ഗവര്‍ണറെ ഡയസിലേക്ക് എത്തിച്ചത്.

നയപ്രഖ്യാപനത്തില്‍ സി.എ.എ ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചത് നല്ലകാര്യമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു‍. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അത് പൊളിഞ്ഞുവെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.