LiveTV

Live

Kerala

സഭയില്‍ കടലാസിനെ ഒഴിവാക്കാന്‍ നോക്കിയതാ.. പക്ഷെ പണി പാളി

ഒടുവില്‍ നയപ്രഖ്യാപനം വായിക്കാന്‍ അച്ചടിച്ച പേപ്പര്‍ തന്നെ ഗവര്‍ണര്‍ ക്ക് ആശ്രയിക്കേണ്ടിവന്നു

സഭയില്‍ കടലാസിനെ ഒഴിവാക്കാന്‍ നോക്കിയതാ.. പക്ഷെ പണി പാളി

പേപ്പര്‍ രഹിത നിയമസഭയെന്ന അവകാശവാദവുമായാണ് ഇക്കൊല്ലത്തെ നിയമസഭാ സമ്മളനം തുടങ്ങിയത്. വിയോജിപ്പുകള്‍ എല്ലാം മാറ്റിവെച്ച് കടലാസില്ലാത്ത സഭയെ ഗവര്‍ണറും അഭിനന്ദിച്ചു. പക്ഷെ നയപ്രഖ്യാപനത്തിന് ഡിജിറ്റല്‍ സ്ക്രീനിലേക്ക് പോയപ്പോള്‍ പണി പാളി. ഒടുവില്‍ നയപ്രഖ്യാപനം വായിക്കാന്‍ അച്ചടിച്ച പേപ്പര്‍ തന്നെ ഗവര്‍ണര്‍ ക്ക് ആശ്രയിക്കേണ്ടിവന്നു.

പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു നിയമസഭയിലെ കാഴ്ച. എല്ലാ അംഗങ്ങളുടെ ഇരിപ്പിടത്തിലും എല്‍.സി.ഡി സ്ക്രീന്‍ തയ്യാര്‍. സഭാ നടപടികള്‍ ഇന്ന് മുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് സജ്ജീകരണം. നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിച്ച സ്പീക്കര്‍ ഇക്കാര്യം ആമുഖമായി പറഞ്ഞു.

ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയതും ഇതിനെ അഭിനന്ദിച്ച്. പിന്നെ നയപ്രഖ്യാപനത്തിന് സ്ക്രീനില്‍ പരതി. പദ്ധതി തുടക്കത്തിലേ പാളിയെന്നുറപ്പായപ്പോല്‍ ഗവര്‍ണര്‍ കടലാസ് രേഖയിലേക്ക് മടങ്ങി. തത്ക്കാലം അതുതന്നെ മതിയെന്ന് സ്പീക്കറും. സഭയില്‍ പലമന്ത്രിമാരും പുതിയ സ്ക്രീനിന്‍റെ ഉപയോഗം പഠിക്കുന്ന തിരക്കിലായിരുന്നു.